nilamboor town in flood <br />രണ്ടു ദിവസമായിതുടരുന്ന കനത്ത മഴയില്‍ നിലമ്ബൂര്‍ ടൗണും പരിസരപ്രദേശങ്ങളും വെള്ളത്തിനിടിയിലായി. നിലമ്ബൂര്‍ ടൗണിലെ ഭൂരിപക്ഷം പ്രദേശങ്ങളും വെള്ളത്തിനടിയിലായതോടെ ജനങ്ങള്‍ സുരക്ഷിത കേന്ദരങ്ങളിലേയ്ക്ക് താമസം മാറി തുടങ്ങി. നിലമ്ബൂര്‍ ടൗണിലെ പ്രധാന റോഡില്‍ രണ്ടാള്‍പ്പൊക്കത്തില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ ഒന്നാംനില പൂര്‍ണമായും വെള്ളത്തിനടിയിലാണ്.